Never ending trips

ഞാനുംഎൻ്റെ യാത്രകളും

എല്ലാവരെയും പോലെ തന്നെ നല്ല രുചിയുള്ള ഭക്ഷണവും കാഴ്ചകളുടെ വിസ്മയങ്ങൾ തീർത്തുകൊണ്ടുള്ള യാത്രകളും അവയെ ഒപ്പിയെടുക്കുന്ന ക്യാമറയും എല്ലാം ഒത്തു ചേർന്നപ്പോൾ വെബ്സൈറ്റ്  എന്ന എന്റെ സ്വപ്നം യാഥാർഥ്യമായി. സ്വപ്നങ്ങൾ സ്വപ്നങ്ങൾ മാത്രമല്ല അവ ജീവിതത്തിൽ ഒരു മഴ പോലെ യാഥാർഥ്യമായി പെയ്തിറങ്ങുമ്പോൾ ഞാൻ കടപ്പെട്ടിരിക്കുന്നത് ദൈവത്തോടും അവിടത്തെ ആജ്ഞകൾക്ക് രൂപം കൊടുത്ത ഏതാനും ചില മനുഷ്യജീവിതങ്ങളോടും…”Better late than never” എന്ന വാചകത്തെ സ്മരിച്ചുകൊണ്ട്  സ്വപ്നങ്ങൾക്ക്  പിറകേ സഞ്ചരിച്ച  എന്റെ യാത്ര ഇന്ന് മറ്റൊരു സ്വപ്ന സാക്ഷാത്കാരമായ  സ്വന്തമായ ഒരു വെബ്സൈറ്റിൽ എത്തി നിൽക്കുന്നു…
അനുഭവങ്ങളുടെയും അറിവുകളുടെയും  മാസ്മരിക സൗന്ദര്യം വാക്കുകളിലൂടെയും  ഒരുപിടി നല്ല ചിത്രങ്ങളിലൂടെയും  ഇവിടെ പുനരവതരിക്കുമ്പോൾ കാഴ്ചകൾക്ക് അതീതമായ ഒരു ദൃശ്യാനുഭവം നിങ്ങൾക്കിവിടെ ലഭ്യമാകട്ടെ… 
എല്ലാവരുടെയും അനുഗ്രഹാശ്ശിസ്സുകളോടെ  ഞാൻ ഇവിടെ തുടങ്ങുന്നു….
എന്ന് സ്വന്തം അന്നമോൾ…

Author

bewithnature2018@gmail.com

Leave a Reply

Your email address will not be published. Required fields are marked *

പ്രകൃതി

September 2, 2020

%d bloggers like this: