പ്രകൃതി
ചക്ക – ഒരു lockdown ഇൽ പഠിപ്പിച്ചതെന്ത്? ചക്ക മലയാളികളുടെ തീന്മേശകൾ അലങ്കരിക്കാൻ തുടങ്ങിയിട്ട് തലമുറകളുടെ വ്യാഴവട്ടങ്ങൾ ഏറെയായെങ്കിലും ചക്കയുടെ പെരുമ കടൽ കടന്ന് അന്യ ദേശങ്ങളിൽ പോയി വിലസി നമ്മുടെ കേരളക്കരയ്ക്ക് അഭിമാന തിലകം ചൂടുമ്പോഴും ചക്കയുടെ യഥാർത്ഥ മൂല്യം നമ്മൾ മലയാളികൾ മനസ്സിലാക്കിയത് വ്യത്യസ്തമായ ചക്ക വിഭവങ്ങൾ ഉടലെടുത്ത ഈ lockdown സമയത്ത് ആണ്. അമ്മമാരുടെ കൈപ്പുണ്ണ്യത്തിന്റെ വൈദഗ്ധ്യം തെളിയിച്ചുകൊണ്ടുള്ള ചക്കക്കുരുവും മുരിങ്ങാക്കോലും ചാറ് കറി, ചക്കക്കുരു പൊടിച്ചുലർത്തു എന്നിങ്ങനെ നിത്യേനയുള്ള പാചകകുറിപ്പുകളിൽ നിന്നും മാറി ചിന്തിച്ച് ഈ lockdown സമയത്ത് വൈവിധ്യമാർന്ന ചക്ക കട്ലെറ്റ് , ചക്കക്കുരു shake , icecream, പായസം എന്നിങ്ങനെ പുതിയ പുതിയ പാചക പരീക്ഷണങ്ങൾ നടത്തി വിജയം കണ്ടുകൊണ്ടിരിക്കുന്ന നമ്മൾ മലയാളികൾക്ക് ഇന്ന് പ്ലാവ് , ചക്ക എന്നൊക്കെ പറഞ്ഞാൽ പറമ്പിൽ നിന്നും കിട്ടുന്ന ഒരു അമൂല്യ നിധിയാണ്. Birthday Party, Wedding anniversary Party എന്നു തുടങ്ങി തൊട്ടതിനും പിടിച്ചതിനുമെല്ലാം restaurant കളിൽ ആയിരങ്ങൾ പൊടിച്ചിരുന്ന നമ്മളെ പ്രകൃതിയോട് ഏറെ അടുപ്പിക്കാൻ ഈ lockdown കാലത്തിന് കഴിഞ്ഞു എന്നത് വസ്തുതാർഹമായ കാര്യമാണ്. ചക്ക നമ്മുടെ സംസ്ഥാന ഫലമായി മാറിയിട്ട് ഇന്നേക്ക് 2 വർഷം പിന്നിടുമ്പോഴും ചക്കയുടെ അനന്ത സാധ്യതകളെക്കുറിച്ചുള്ള നമ്മുടെ അന്വേഷണങ്ങൾ ഇനിയും ഇനിയും വൈവിദ്ധ്യ മാർന്ന കണ്ടു പിടുത്തങ്ങളിലേക്ക് നയിക്കട്ടെ എന്ന് നമുക്ക് ആശിക്കാം. |