എവിടെയും ശ്രദ്ധിക്കപ്പെടാൻ ആഗ്രഹമുണ്ടോ? ഇത് പോലെ വസ്ത്രങ്ങൾ അണിഞ്ഞാൽ മതി
ഈ കാര്യങ്ങൾ ശ്രെദ്ധിക്കൂ , നിങ്ങൾക്കും നേടാം ആകർഷണീയ വ്യക്തിത്വം
ഷോപ്പിങ്ങിനു പോകുമ്പോൾ നിങ്ങൾക്ക് പ്രിയപ്പെട്ട നിറത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നവരാണോ ?എങ്കിൽ ഇനി മുതൽ നിങ്ങളുടെ നിറത്തിന് അനുയോജ്യമായ വസ്ത്രങ്ങൾ തിരഞ്ഞെടുത്തു നോക്കൂ . നിങ്ങൾ എവിടെ പോയാലും വേറിട്ട് നിൽക്കുന്നത് കാണാം.വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അവയുടെ കളർ കോമ്പിനേഷനുകൾ ശ്രെദ്ധിക്കുന്നതു പോലെതന്നെ അവ നമ്മുടെ നിറത്തിന് അനുയോജ്യമാണോ എന്ന് കൂടി ശ്രെദ്ധിച്ചാൽ അത് നിങ്ങളുടെ വ്യക്തിത്വത്തിൽ വലിയ ചില മാറ്റങ്ങൾ സൃഷ്ടിക്കാനാകും .
പറയുന്നത് ഒരു ഡ്രസ്സ് സ്റ്റൈലിസ്റ്റോ ഡിസൈനറോ ഒന്നുമല്ല, വെറും അനുഭവത്തിന്റെ വെളിച്ചത്തിൽ മാത്രമാണ് കേട്ടോ .
തന്റെ വാർഡ്രോബ് നിറയെ പല ഫാഷനിലുള്ള ഡ്രെസ്സുകൾ വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല , അല്ലെ ? അതിന്റെ കളർ കോമ്പിനേഷന് അനുസരിച്ചുള്ള അക്‌സെസ്സറിസും വാങ്ങി സെറ്റ് ആക്കി വയ്ക്കാൻ നമ്മൾ എപ്പോഴും ശ്രെദ്ധിക്കാറുണ്ട് . എന്നാൽ നമ്മൾ വാങ്ങിക്കുന്ന ഡ്രെസ്സുകളുടെ കളർ നമ്മുടെ സ്കിൻ ടോൺ ആയി മാച്ച് ആകുന്നുണ്ടോ എന്നു നോക്കാൻ പലപ്പോഴും നമുക്ക് പറ്റാറില്ല . വസ്ത്രങ്ങളുടെ കളർ കോമ്പിനേഷൻ പോലെതന്നെ പ്രാധാന്യമുള്ള കാര്യമാണ് നമ്മുടെ സ്കിൻ ടോൺ ആയി യോജിക്കുന്ന ഡ്രെസ്സുകൾ തിരഞ്ഞെടുക്കുക എന്നുള്ളത്. അതിന് ഒരുപക്ഷേ നിങ്ങളുടെ വ്യക്തിത്വത്തിന് പുതിയൊരു പരിവേഷം നൽകാൻ കഴിഞ്ഞേക്കാം .
ഡ്രെസ്സുകൾ സെലക്ട് ചെയ്യുമ്പോൾ എപ്പോഴും അടുത്തുള്ള കണ്ണാടിയിൽ നോക്കി ആ ഡ്രസ്സ് ശരീരത്തോട് ചേർത്ത് വച്ച് അത് നിങ്ങൾക്ക് ഇണങ്ങുന്ന നിറമാണോ എന്ന് പരിശോധിക്കാവുന്നതാണ് . എപ്പോഴും നാച്ചുറൽ ലൈറ്റ് ഉള്ളിടത്ത് വച്ചു വേണം ഇങ്ങനെ ഒത്തു നോക്കാൻ . ചിലപ്പോൾ ഒറ്റ നോട്ടത്തിൽ ഒട്ടും ചേരില്ല എന്നു തോന്നുന്ന നിറം ഇങ്ങനെ ഒത്തു നോക്കുമ്പോൾ വളരെ നന്നായി മാച്ച് ചെയ്യുന്നുണ്ടാകും. നേരെ മറിച്ചും സംഭവിക്കാവുന്നതാണ് .
സാധാരണയായി സ്കിൻ ടോണുകളെ മൂന്നായി തിരിക്കാം . ഫെയർ, മീഡിയം, ഡാർക്ക് . സ്കിൻ സർഫസിന്റെ നിറത്തിനെയാണ് ഇങ്ങനെ തിരിക്കുന്നത് . അതുപോലെ ഓരോ സ്കിന്നിന്റെയും ബേസ് നിറങ്ങളെ മൂന്നായി തിരിക്കാം . Warm, Cool and Neutral അണ്ടർ ടോൺസ് ആണവ . സ്കിന്നിന്റെ ബേസ് നിറം warm/yellow/golden ആണെങ്കിൽ അവയ്ക്ക് Warm/Yellow അണ്ടർ ടോൺ ആണെന്ന് പറയാം . അതല്ല ബേസ് നിറം blue/red/pink ഇവയാണെങ്കിൽ Cool അണ്ടർടോൺ എന്നും warm & cool അണ്ടർടോണിന്റെ മിക്സ് ആണെങ്കിൽ അവയ്‌ക്ക് neutral അണ്ടർടോൺ എന്നും പറയുന്നു .
വസ്ത്രങ്ങളുടെ നിറങ്ങൾ സെലക്ട് ചെയ്യുമ്പോൾ എപ്പോഴും സ്കിൻ അണ്ടർടോണും ഏതാണെന്നു അറിഞ്ഞിരുന്നാൽ നിങ്ങൾക്ക് അനുയോജ്യമായ ഡ്രസ്സ് കളറിൽ എവിടെയും വേറിട്ട് നിൽക്കും. ഉദാഹരണത്തിന് നിങ്ങളുടെ സ്കിൻ അണ്ടർടോൺ warm/yellow ആണെങ്കിൽ നിങ്ങൾ ഈ നിറങ്ങളിൽ സുന്ദരികളായിരിക്കും . ക്രീം, ഐവറി, ബെയ്ജ്, ഓഫ് വൈറ്റ്, വൈറ്റ്, ഗോൾഡൻ, പേസ്റ്റിൽ യെല്ലോ, ലെമൺ യെല്ലോ, മസ്റ്റേർഡ് യെല്ലോ, ടാൻ കളർ, ബ്രൗൺ, റെഡ്, ബ്ലാക്ക്, സ്കൈ ബ്ലൂ, പീകോക്ക് ബ്ലൂ, ഓറഞ്ച്, ഡാർക്ക് പിങ്ക്, ബേബി പിങ്ക്, പിങ്കിഷ് ഓറഞ്ച്, വയലറ്റ്, പർപ്പിൾ, പിസ്താ ഗ്രീൻ, ഒലിവ് ഗ്രീൻ, ഡാർക്ക് ഗ്രീൻ, പീച്ച് നിറങ്ങൾ, ബ്രിക്ക് റെഡ്.
കൂൾ അണ്ടർടോൺ ബേസ് നിറമായിട്ടുള്ളവർ ഈ പറഞ്ഞിരിക്കുന്ന നിറങ്ങൾ അനുയോജ്യമായിരിക്കും . ഇവർക്ക് പൊതുവേ കടുത്ത നിറങ്ങൾ എല്ലാം തന്നെ യോജിക്കുമെങ്കിലും ഏറ്റവും നന്നായി ഇണങ്ങുന്ന ചില നിറങ്ങൾ ഇവയൊക്കെയാണ് . റോയൽ ബ്ലൂ, ടീൽ ബ്ലൂ (മിക്സ് ഓഫ് ബ്ലൂ & ഗ്രീൻ), സ്കൈ ബ്ലൂ, ഡാർക്ക് ഗ്രീൻ, റെഡ്, ഡാർക്ക് പിങ്ക്, ബേബി പിങ്ക്, മെറൂൺ, റെഡിഷ് ബ്രൗൺ തുടങ്ങിയവയിൽ ഇവർ സുന്ദരികളായിരിക്കും . അതുപോലെ കൂൾ അണ്ടർടോൺ ഉള്ളവർ യെല്ലോ ബേസ്ഡ് കളേഴ്സ് ഒഴിവാക്കിയാൽ നന്നായിരിക്കും.
ഇനി പറയുന്നത് ന്യൂട്രൽ അണ്ടർടോൺ ഉള്ളവരാണ് . ഇവർ പൊതുവേ കടുത്ത നിറങ്ങൾ ഒഴിവാക്കുന്നതാകും നല്ലത് . ഗ്രേ, ഡാർക്ക് ഗ്രേ, വൈറ്റ്, സ്കൈ ബ്ലൂ, ഓഫ് വൈറ്റ്, പേസ്റ്റിൽ കളേഴ്സ്, ബ്ലാക്ക്, യെല്ലോ, റോയൽ ബ്ലൂ, ആഷ് പിങ്ക് കോമ്പിനേഷൻസ് തുടങ്ങിയ നിറങ്ങൾ ഇവർക്ക് നന്നായി ഇണങ്ങും.
എത്രയൊക്കെ ശ്രെദ്ധിക്കാമെന്നു വച്ചാലും ഷോപ്പിംഗിനായി കടകളിൽ ചെല്ലുമ്പോൾ നമുക്കിഷ്ടമുള്ള നിറത്തിൽ തന്നെ ചെന്നവസാനിക്കും അല്ലേ ?. എന്നാൽ അടുത്ത തവണ ഷോപ്പിങ്ങിനു പോകുമ്പോ നിങ്ങളുടെ നിറത്തിനു ചേരുന്ന വസ്ത്രങ്ങൾ ഒന്ന് സെലക്ട് ചെയ്തു നോക്കൂ . അഴകും ആത്മ വിശ്വാസവും കൂടെ പോരും.