ഓർമ്മകളിലെ ഒരു പാവം പൂവ്
ഓർമ്മയുണ്ടോ ഈ പാവം പൂവിനെ?
പണ്ട് നമ്മുടെ പറമ്പിലും തൊടിയിലും ഒക്കെ സ്ഥിരം കാണുമായിരുന്നു .. സ്കൂളിൽ പോകുമ്പോ ഈ ചെടിയുടെ പഴം പറിച്ചു കഴിക്കാൻ എപ്പോഴും തല്ലു പിടുത്തമായിരുന്നു . നല്ല കറുത്ത മധുരമുള്ള മഴത്തുള്ളി പോലുള്ള പഴങ്ങൾ ഇങ്ങനെ കുല കുലയായി ഉണ്ടായി കിടക്കണ കാണാൻ തന്നെ എന്തൊരു രസമാണ് .. ഇപ്പോഴും മനസ്സിലായില്ലേ.. മ്മ്‌ടെ കൊട്ടങ്ങ ചെടിയുടെ പൂവാണ് … ഇന്ന് കൊട്ടങ്ങ ചെടിയൊക്കെ അപൂർവ്വമാണ് … ഉണ്ടെങ്കിൽത്തന്നെ ഇന്ന് സ്കൂളിൽ പോകുന്നത് നടന്നിട്ടല്ലല്ലോ..
ഓർമ്മകളിൽ എന്നും വസന്തം വിരിയിക്കുന്ന ഒരു പാവം പൂവ് .. ഇന്ന് ചിത്രങ്ങളിലൂടെയെങ്കിലും കാണട്ടെ നമ്മുടെ കുഞ്ഞുങ്ങൾ ..